കേരളം

kerala

ETV Bharat / state

സർക്കാർ ഓഫിസുകൾക്ക് നാലാം ശനി അവധി; അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും - സർക്കാർ ഓഫിസുകൾക്ക് നാലാം ശനിയാഴ്‌ച അവധി

നാലാം ശനിയാഴ്‌ച അവധിയാക്കുന്നതിൽ സർക്കാർ മുന്നോട്ടുവച്ച ഉപാധികളിൽ സംഘടനകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ തീരുമാനം എടുക്കുന്നതോടെ ഭരണാനുകൂല സംഘടനകളുടെ എതിർപ്പ് കുറയ്‌ക്കാനാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

സർക്കാർ ഓഫിസുകൾക്ക് നാലാം ശനി അവധി  നാലാം ശനി അവധി  അന്തിമതീരുമാനം മുഖ്യമന്ത്രി എടുക്കും  സർക്കാർ ഓഫിസുകൾക്ക് നാലാം ശനി അവധിയിൽ തീരുമാനം  holiday on fourth saturday  discussion regarding holiday on fourth saturday  final decision on the fourth Saturday holiday  fourth Saturday holiday  നാലാം ശനിയാഴ്‌ച അവധി  സർക്കാർ ഓഫിസുകൾക്ക് നാലാം ശനിയാഴ്‌ച അവധി  നാലാം ശനി അവധിയിൽ സർക്കാർ ഉപാധികൾ
മുഖ്യമന്ത്രി

By

Published : Jan 24, 2023, 12:34 PM IST

തിരുവനന്തപുരം:സർക്കാർ ഓഫിസുകൾക്ക് നാലാം ശനിയാഴ്‌ച അവധിയാക്കുന്നതിൽ തീരുമാനം മുഖ്യമന്ത്രി എടുക്കും. സർവീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്. നാലാം ശനിയാഴ്‌ച കൂടി അവധി നൽകുന്നതിന് സർക്കാർ മുന്നോട്ടുവച്ച ഉപാധികളിലാണ് ഇടത് അനുകൂല സംഘടനകളടക്കം എതിർപ്പ് രേഖപ്പെടുത്തിയത്.

പ്രത്യേക ഉപാധികൾ ഇല്ലാതെ അവധി അനുവദിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 10.15 മുതൽ 5.15 വരെ എന്ന പ്രവർത്തന സമയം 10 മുതൽ 5.15 വരെ ആക്കി നാലാം ശനിയാഴ്‌ച നൽകാമെന്ന ഉപാധിയാണ് സർക്കാർ മുന്നോട്ടുവച്ചത്. ഇതുകൂടാതെ കാഷ്വൽ ലീവുകൾ നിലവിലുള്ള 20ല്‍ നിന്ന് 15 ആയി കുറയ്ക്കും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വി പി ജോയിയും ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയും സർവീസ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.

എല്ലാ സംഘടനകളും ഈ ഉപാധിയെ എതിർക്കുകയാണ് ചെയ്‌തത്. ഇതേ തുടർന്ന് യോഗം തീരുമാനം ആകാതെ പിരിഞ്ഞിരുന്നു. സർവീസ് സംഘടനകളുടെ മുഴുവൻ ആവശ്യങ്ങളും എഴുതി നൽകാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയിരിക്കുന്നത്.

ഭരണാനുകൂല സംഘടനകൾ അടക്കം കടുത്ത എതിർപ്പാണ് ഇക്കാര്യത്തിൽ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെ സംഘടനകളുടെ എതിർപ്പ് കുറയ്ക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

ABOUT THE AUTHOR

...view details