കേരളം

kerala

ETV Bharat / state

നാല് വര്‍ഷ ബിരുദ കോഴ്‌സ്: പാഠ്യപദ്ധതി പരിഷ്‌കരണത്തിന് 39 അംഗ സമിതിയെ നിയമിച്ച് സര്‍ക്കാര്‍ - നാലുവര്‍ഷ ബിരുദ കോഴ്‌സ് പാഠ്യപദ്ധതി പരിഷ്‌കരണം

ബിരുദ കോഴ്‌സുകൾ നാല് വർഷം ആക്കുന്നതിന്‍റെ ഭാഗമായി, പ്രൊഫസർ ശ്യാം ബി മേനോൻ കമ്മിഷന്‍റെ നിർദേശം അനുസരിച്ചാണ്, പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സര്‍ക്കാര്‍ പുതിയ സമിതിയെ നിയമിച്ചത്

നാലുവര്‍ഷ ബിരുദ കോഴ്‌സ്  four year degree course  four year degree course govt appointed  ശ്യാം ബി മേനോൻ കമ്മിഷന്‍റെ നിർദേശം
39 അംഗ സമിതിയെ നിയമിച്ച് സര്‍ക്കാര്‍

By

Published : Jan 8, 2023, 7:36 PM IST

തിരുവനന്തപുരം:ബിരുദ കോഴ്‌സുകൾ നാല് വർഷം ആക്കുന്നതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി 39 അംഗ സമിതിയെ നിയമിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്‍റ് പ്രൊഫസർ സുരേഷ് ദാസാണ് ചെയർപേഴ്‌സണ്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ശുപാർശ ചെയ്യുന്ന, പ്രൊഫ. ശ്യാം ബി മേനോൻ കമ്മിഷന്‍റെ നിർദേശം അനുസരിച്ചാണ് സമിതിയെ രൂപീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോക്‌ടർ രാജൻ വർഗീസ്, കൺവീനറും റിസൾട്ട് ഓഫിസർമാരായ ഡോ. കെ സുധീന്ദ്രൻ, ഡോ. പി ഷെഫീഖ് എന്നിവർ ജോയിൻ കൺവീനറുമാണ്. കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫസർ ഗംഗൻ പ്രതാപ്, എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എംഎസ് രാജശ്രീ, ജെഎൻയു സ്‌കൂൾ ഓഫ് ഇന്‍റര്‍നാഷണൽ റിലേഷൻസ് പ്രൊഫസർ എകെ രാമകൃഷ്‌ണൻ, സെന്‍റര്‍ ഫോർ എക്കണോമിക്‌സ് സ്റ്റഡീസ് ആൻഡ് പ്ലാനിങ് ഓഫിസർ സുർജിത്, എംജി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് മുൻ പ്രൊഫസർ സനൽ മോഹൻ, കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ പ്രൊഫ. കെഎൻ ഗണേഷ്, കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസർ മീന ടി പിള്ള , ചെന്നൈ ഏഷ്യൻ കോളജ് ഓഫ് ജേർണലിസം ചെയർമാനും മാധ്യമപ്രവർത്തകനുമായ ശശികുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

നീക്കം ഗവേഷണ അഭിമുഖ്യം വര്‍ധിപ്പിക്കാന്‍:സമിതി തയ്യാറാക്കുന്ന മാതൃക പാഠ്യപദ്ധതി സർവകലാശാല തലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പാക്കും. തുടർന്ന്, സിലബസ് പരിഷ്‌കരണം നടത്തുകയും ആവശ്യമെങ്കിൽ ഭേദഗതികളുടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ പാഠ്യപദ്ധതി പുനസംഘടന നടപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യായന വർഷം മുതൽ നാല് വർഷം ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ വ്യക്തമാക്കിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നത്. ബിരുദ പഠനത്തോടൊപ്പം തന്നെ ഗവേഷണ അഭിമുഖ്യവും തൊഴിൽ വൈദഗ്‌ധ്യവും വിദ്യാർഥികളിൽ വർധിപ്പിക്കാൻ വേണ്ടിയാണ് നാല് വർഷം ബിരുദ കോഴ്‌സുകൾക്ക് തുടക്കം കുറിക്കുന്നത്.

ABOUT THE AUTHOR

...view details