കേരളം

kerala

ETV Bharat / state

തിരുവനന്തപുരം ജില്ലയിൽ നാല്‌ പേർക്ക്‌ കൊവിഡ്‌ - covid news

ദോഹയിൽ നിന്നെത്തിയ രണ്ടുപേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്.

four persons conform covid  നാല്‌ പേർക്ക്‌ കൊവിഡ്‌  തിരുവനന്തപുരം ജില്ല  covid news  കൊവിഡ്‌ വാർത്ത
തിരുവനന്തപുരം ജില്ലയിൽ നാല്‌ പേർക്ക്‌ കൊവിഡ്‌

By

Published : Jul 1, 2020, 7:52 PM IST

തിരുവനന്തപുരം: ജില്ലയിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദോഹയിൽ നിന്നെത്തിയ രണ്ടുപേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. ചെമ്പഴന്തി, ഇടവ സ്വദേശികൾക്കാണ്‌ ദോഹയിൽ നിന്നും എത്തി രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ദിവസേന മത്സ്യമെത്തിച്ച് വില്പന നടത്തിയിരുന്നയാൾക്കും രോഗം സ്ഥിരീകരിച്ചു. ശക്തമായ പനിയെ തുടർന്ന് ജൂൺ 29 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളൂരുവിൽ നിന്നെത്തിയ പിരപ്പൻകോട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി 887 പേരാണ് ഇന്ന് ജില്ലയിൽ രോഗ നിരീക്ഷണത്തിലായത്‌. ആശുപത്രികളിൽ 221 പേരും നിരീക്ഷണത്തിലുണ്ട്‌.

ABOUT THE AUTHOR

...view details