കേരളം

kerala

ETV Bharat / state

കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ - kerala convent rape case

തിരുവനന്തപുരത്ത് കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടികൾ കുറച്ചുകാലമായി ലൈംഗികാതിക്രമത്തിന് വിധേയരായതായി മൊഴി.

Four held for sexually abusing minor girls at Kerala convent  pocso case in Thiruvananthapuram  Four held for sexually abusing minor girls  sexually abusing minor girls Thiruvananthapuram  തിരുവനന്തപുരത്ത് കന്യാസ്‌ത്രീ മഠത്തിൽ പീഡനം  കന്യാസ്‌ത്രീ മഠത്തിൽ കയറി പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു  നാല് പെൺകുട്ടികളെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു  തിരുവനന്തപുരത്ത് പീഡനം നാല് യുവാക്കൾ അറസ്റ്റിൽ  കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി  കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി യുവാക്കൾ  ലൈംഗികാതിക്രമം തിരുവനന്തപുരം  kerala convent rape case  thiruvanathapuram convent pocso case
കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ

By

Published : Aug 26, 2022, 12:17 PM IST

തിരുവനന്തപുരം:കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കന്യാസ്‌ത്രീ മഠത്തിന്‍റെ പരിസരത്ത് സംശയാസ്‌പദമായി സാഹചര്യത്തിൽ രണ്ട് യുവാക്കൾ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് മതസ്ഥാപനത്തിന്‍റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയതും അതിനു പിന്നിലെ ലക്ഷ്യവും വെളിപ്പെട്ടത്.

പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനിത പൊലീസ് സ്ഥാപനത്തിലെത്തുകയും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. കുറച്ചുകാലമായി ലൈംഗികാതിക്രമത്തിന് വിധേയരായതായി പെൺകുട്ടികൾ വെളിപ്പെടുത്തി. ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പങ്കുള്ള മറ്റ് രണ്ട് യുവാക്കളെ കൂടി അറസ്റ്റ് ചെയ്‌തു.

പ്രതികൾക്കെതിരെ പോക്‌സോ, ഐപിസി സെക്ഷൻ 460(രാത്രിയിൽ പതുങ്ങിയിരുന്ന് വീട്ടിൽ അതിക്രമിച്ച് കടക്കുക) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.

Also read: വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details