തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം അഴിമതിയുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി. ശ്രീകാര്യം, നേമം, ആറ്റിപ്ര സോണൽ ഓഫിസുകളിലെ ജീവനക്കാരെയാണ് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയനിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയതത്.
നേമം സോണൽ ഓഫിസ് സൂപ്രണ്ട് എസ് ശാന്തി, കാഷ്യർ സുനിത, ആറ്റിപ്ര സോണൽ ഓഫിസിലെ അറ്റൻഡർ ജോർജുകുട്ടി, ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡർ ബിജു എന്നിവരെയാണ് പുറത്താക്കിയത്. ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.