കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് കഞ്ചാവ് വില്‍പന; നാല് പേര്‍ പിടിയില്‍ - Four arrested for selling cannabis

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. പിടിയിലായവരില്‍ നിന്ന് 128 പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന നാല് പേര്‍ പിടിയില്‍

By

Published : Oct 23, 2019, 8:49 PM IST

തിരുവനന്തപുരം: പൗഡിക്കോണത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന നാല് പേര്‍ പിടിയില്‍. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയുടെ മുഖ്യ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി വിഷ്ണു, വിഷ്ണുവിന്‍റെ സഹോദരന്‍ അനന്തു, പള്ളിച്ചല്‍ പുന്നമൂട് സ്വദേശി ഷാന്‍ എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് പൊലീസ് അറിയിച്ചു. വീട് വാടകക്ക് എടുത്താണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ചെറു സംഘങ്ങളായി തിരിഞ്ഞ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് വില്‍പന. 128 കഞ്ചാവ് പൊതികള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details