തിരുവനന്തപുരം:കസ്റ്റഡിയിൽ എടുത്തയാൾ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. അതേ സമയം മജിസ്ട്രേറ്റും ഫോറൻസിക് സംഘവും സ്റ്റേഷനിലെത്തി ഇന്ന് തെളിവുകൾ ശേഖരിക്കും. ഇന്ന് രാവിലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്നലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ സുൾഫിക്കറിന്‍റെ നേതൃത്വത്തിൽ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു.
പ്രതിയുടെ തൂങ്ങിമരണം; ക്രൈംബ്രാഞ്ച് സംഘം ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു - suicide crime branch
ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്നലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ സുൾഫിക്കറിന്‍റെ നേതൃത്വത്തിൽ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു.
ഫൊറൻസിക് സംഘം വൈകിട്ടോടെ സ്റ്റേഷനിൽ എത്തി തെളിവുകൾ ശേഖരിക്കും. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഇത്. അൻസാരിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിൽ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം അൻസാരിയെ കസ്റ്റഡിയിൽ എടുത്തത് ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ഞായറാഴ്ച രാത്രിയാണ് മോഷണക്കുറ്റത്തിന് കസ്റ്റഡിയിൽ എടുത്ത കരിമഠം സ്വദേശി അൻസാരിയെ (37) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.