തിരുവനന്തപുരം:കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.റിജി ജോൺ സുപ്രീംകോടതിയില്‍. നിയമനം റദ്ദാക്കിയതായുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റിജി ജോണ്‍ സുപ്രീകോടതിയെ സമീപിച്ചത്. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളതാണെന്നും യുജിസി ചട്ടം ബാധകമല്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്.
നവംബര്‍ 25ന് ഹര്‍ജി കോടതി പരിഗണിക്കും. നവംബര്‍ 14നാണ് റിജി ജോണിന്‍റെ നിയമനം ഹൈക്കോടതി ഡിവിഷൺ ബെഞ്ച് റദ്ദാക്കിയത്. വിസിയുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിലപാട്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. എന്നാല്‍ റിജി ജോണിന് അതില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.