തിരുവനന്തപുരം: മുൻ ഡിജിപി കെ.വി. രാജഗോപാലൻ നായർ അന്തരിച്ചു. മൃതദേഹം വൈകിട്ട് 3.30 വരെ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് നാല് മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപി ആയിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1962 ബാച്ച് ഐപിഎസ് ഓഫീസറാണ്.