കേരളം

kerala

ETV Bharat / state

ഉമ്മൻ ചാണ്ടിയുടെ തുടർ ചികിത്സ: ബെംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന് - medical board

നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയുടെ ചികിത്സമേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്

ഉമ്മൻ ചാണ്ടി  Oommen Chandy  former Chief Minister Oommen Chandy  Oommen Chandy further treatment  kerala news  malayalam news  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സയ്‌ക്കായി ബെംഗളൂരുവിൽ  ഉമ്മൻ ചാണ്ടി ആരോഗ്യാവസ്ഥ  ഉമ്മൻ ചാണ്ടിയുടെ തുടർ ചികിത്സ  ന്യൂമോണിയ  ചാണ്ടി ഉമ്മൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
ഉമ്മൻ ചാണ്ടിയുടെ തുടർ ചികിത്സ

By

Published : Feb 8, 2023, 10:14 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സയ്‌ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടിയുടെ നിലവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും.

ന്യൂമോണിയ ഭേദമായ ശേഷമാകും ബെംഗളൂരുവിലേക്ക് കൊണ്ടുപോകുക. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്‍റെയും വിലയിരുത്തൽ. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാമേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

ചികിത്സ നിഷേധിച്ചു: വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകളിലെ വിദഗ്‌ധരായ ഡോക്‌ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്‌തു. അദ്ദേഹത്തിന്‍റെ ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മക്കളുമാണെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു.

2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനുമാണ്. ന്യൂയോർക്കിൽ ചികിത്സയ്‌ക്കായി പോയപ്പോൾ അവിടെവച്ച് ചികിത്സ നിഷേധിച്ചത് ഇരുവരുമാണെന്നാണ് അലക്‌സ് ചാണ്ടിയുടെ ആരോപണം. ഇതിനിടെ ആരോപണം തള്ളി ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു.

മേൽനോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്: ഇതിന് പിന്നാലെയാണ് ചികിത്സ നടപടികൾ വേഗത്തിലാക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരുമായി മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആശയവിനിമയം നടത്തി. ചികിത്സയുടെ ഓരോ ഘട്ടവും വിലയിരുത്താനാണ് ബോര്‍ഡിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി നിലവിൽ ചികിത്സയിലുള്ളത്.

വീണ ജോർജ് സന്ദർശിച്ചു: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്‌ടറെയും ബന്ധുക്കളെയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് മെഡിക്കല്‍ ബോര്‍ഡെന്ന തീരുമാനമുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളായി ജര്‍മനിയിലും ബെംഗളൂരുവിലും ചികിത്സക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മൂത്ത മകള്‍ മറിയ ഉമ്മനാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ആശുപത്രിയിലുളളത്. വിദേശത്തുള്ള ഇളയ മകള്‍ അച്ചു ഉമ്മനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര നിംസിൽ കഴിയുന്ന ഉമ്മൻ ചാണ്ടിക്ക് കർശന സന്ദർശക വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

also read:ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു, ബെംഗളൂരുവിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും

പ്രതിസന്ധിയായി ന്യുമോണിയ: ഇവിടെ നിന്ന് ബെംഗളുരുവിലെ എച്ച്‌സിജി കാൻസർ കെയർ സെന്‍ററിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. എന്നാൽ പനിയും ശ്വാസതടസവും കുറഞ്ഞെങ്കിലും ന്യുമോണിയ ബാധ തുടരുന്നതാണ് പ്രതിസന്ധി. ഇതിനിടെ തിങ്കളാഴ്‌ച മുതിർന്ന കോൺഗ്രസ് നേതാക്കളായ എ കെ ആന്‍റണി, എം എം ഹസൻ അടക്കമുള്ളവരും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

...view details