കേരളം

kerala

By

Published : Jun 27, 2021, 12:34 PM IST

ETV Bharat / state

വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്‍റലിജൻസ്

വയനാട്ടില്‍ വനംവകുപ്പിന്‍റെ അനുമതിയില്ലാത്ത സ്ഥലങ്ങളിലും മരം മുറിച്ചുമാറ്റി. വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപകമായ മരംമുറി നടന്നത്. മരം മുറിക്കാന്‍ വനംവകുപ്പ് പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Forest Vigilance Report  illegal logging  wood robbery  muttil wood robberry  അനധികൃത മരംമുറി  മുട്ടിൽ മരംമുറി  വനം വിജിലന്‍സ് റിപ്പോര്‍ട്ട്  വയനാട് മരംമുറി  ഇടുക്കി മരംമുറി
സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറി

തിരുവനന്തപുരം: സംസ്ഥാനത്ത് 14 കോടിയുടെ അനധികൃത മരംമുറി നടന്നെന്ന് വ്യക്തമാക്കി വനം വിജിലന്‍സ് റിപ്പോര്‍ട്ട്. തേക്കുമരങ്ങളാണ് കൂടുതലും മുറിച്ചുമാറ്റിയത്. പട്ടയ റവന്യൂ ഭൂമിയില്‍ നിന്ന് നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് മരം മറിച്ചുകടത്തിയത്. ഇതില്‍ എട്ടര കോടിയുടെ മരം തിരിച്ചുപിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്‌ചയുണ്ടായതായും പരാമര്‍ശമുണ്ട്. അനധികൃത മരംമുറിക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്.

അനുമതിയില്ലാത്ത ഇടങ്ങളിലും മരംമുറി

വയനാട്ടില്‍ വനംവകുപ്പിന്‍റെ അനുമതിയില്ലാത്ത സ്ഥലങ്ങളിലും മരം മുറിച്ചുമാറ്റി. വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപകമായ മരംമുറി നടന്നത്. മരം മുറിക്കാന്‍ വനംവകുപ്പ് പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read more:മുട്ടിൽ മരംമുറി ; വനംവകുപ്പ് അന്വേഷണം പൂര്‍ത്തിയായി

പട്ടയം നല്‍കുമ്പോള്‍ ഭൂമിയിലുളള മരങ്ങളുടെ പട്ടിക വനം വകുപ്പിന് നല്‍കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്, ഗംഗാസിങ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വനംകൊള്ളയ്‌ക്ക് വകുപ്പുതല ഒത്താശയോ?

വയനാട്ടിലെ മുട്ടിൽമരം മുറി സംഭവം വെളിച്ചത്തായതോടെയാണ് പലയിടങ്ങളിലും നടന്ന അനധികൃത മരംമുറി കേസുകൾ പരിശോധിച്ച് തുടങ്ങിയത്. മരംമുറിക്ക് ഉത്തരവിറക്കിയത് ആദ്യ പിണറായി സർക്കാരാണെന്നും വനംവകുപ്പ് മന്ത്രിയുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് തെളിയിക്കുന്ന രേഖകളും പുറത്തായതോടെ വിഷയം രൂക്ഷമായി.

Read more:കാട്ടിലെ തടി തേവരുടെ ആന, മുറിച്ച് കടത്താൻ സർക്കാർ ഓർഡറും

സംഭവത്തിൽ റവന്യൂ - വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് വനം വകുപ്പ് സെക്രട്ടറി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ലെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അന്ന് പ്രതികരിച്ചത്.

പട്ടയഭൂമിയിലെ മരംമുറി:വ്യക്തത വേണം

അതേസമയം ഇടുക്കിയിൽ സിഎച്ച്ആര്‍ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവുൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുകയാണ്. അഞ്ച് ടണ്‍ മരങ്ങളാണ് അനധികൃതമായി വെട്ടിക്കടത്തിയത്. അനധികൃതമായി മരംമുറിച്ചു കടത്തിയ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിനാലും പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കുന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാവേണ്ടത് അനിവാര്യമായതിനാലും കൂടുതൽ അന്വേഷണങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തിവരികയാണ്.

Read more:ഇടുക്കിയിലെ അനധികൃത മരംമുറി ; സിപിഐ നേതാവുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ABOUT THE AUTHOR

...view details