കേരളം

kerala

ETV Bharat / state

ആറ് മാസമായി ശമ്പളമില്ല, കാടിന്‍റെ കാവല്‍ക്കാരോട് എന്തിനീ ക്രൂരത...സർക്കാർ അറിയുന്നുണ്ടോ ഇത്...

ശമ്പളം കിട്ടിയില്ലെന്ന് പല തവണ ഫോറസ്റ്റ് വാച്ചര്‍മാര്‍ ഉന്നയിച്ചെങ്കിലും എല്ലാം ശരിയാക്കാം എന്ന വാഗ്‌ദാനം മാത്രമാണ് വനം വകുപ്പിൽ നിന്ന് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിലെ താത്കാലിക വാച്ചര്‍മാരോടാണ് ഈ അവഗണന.

By

Published : Mar 27, 2023, 6:35 PM IST

forest watchers problems thiruvananthapuram  forest watchers problems  thiruvananthapuram forest watchers  forest watcher  wild life attacks  താത്കാലിക വാച്ചര്‍മാര്‍  ആദിവാസി വിഭാഗത്തിലെ താത്കാലിക വാച്ചര്‍മാര്‍  ഫോറസ്റ്റ് വാച്ചർമാർ  ഫോറസ്റ്റ് വാച്ചർമാരുടെ ദുരിതം  ഫോറസ്റ്റ് വാച്ചർമാർ ദുരിതത്തിൽ  ഫോറസ്റ്റ് വാച്ചർ
കാടിന്‍റെ കാവല്‍ക്കാര്‍

തിരുവനന്തപുരം:മാസങ്ങളായി ശമ്പളമില്ല, ഫയലിലുറങ്ങുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ, ജീവന്‍ പണയം വച്ചും കാട് കാക്കുന്നവർക്ക് സ്വന്തം സുരക്ഷയ്ക്ക് നല്‍കിയിരുന്ന ടോര്‍ച്ചും ഷൂസും നിര്‍ത്തിയതിന്‍റെ അരക്ഷിത ബോധം... ആദിവാസി വിഭാഗങ്ങളില്‍ നിന്ന് കാട് കാക്കാന്‍ നിയമിക്കപ്പെട്ട ഫോറസ്റ്റ് വാച്ചര്‍മാരുടെ ദുരിത ജീവിതത്തിന് അവസാനമാകുന്നില്ല.

ആദിവാസി വിഭാഗത്തിലെ താത്കാലിക വാച്ചര്‍മാര്‍ക്ക് 6 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. കേരളത്തിലെ ആറായിരത്തോളം വരുന്ന താത്കാലിക ഫോറസ്റ്റ് വാച്ചര്‍മാരാണ് ഇത്തരത്തില്‍ വനം വകുപ്പിന്‍റെ അവഗണനയ്ക്ക് ഇരയായി അധികൃതരുടെ ഇടപെടല്‍ തേടുന്നത്. വേനല്‍ക്കാലം ആയതോടെ വര്‍ധിക്കുന്ന കാട്ടുതീയും വന്യജീവി ആക്രമണവും നേരിട്ടാണ് ഇവര്‍ ജോലി നിര്‍വ്വഹിക്കുന്നത്. ജോലിക്കിടയില്‍ പലരും കാട്ടാന ആക്രമണത്തിലടക്കം കൊല്ലപ്പെടുകയും ചെയ്‌തു. എന്നിട്ടും ഉറപ്പ് നല്‍കിയ അവകാശങ്ങള്‍ പോലും ചുവപ്പ് നാടയില്‍ കുടുങ്ങു കിടക്കുകയാണ്.

കാടിനും കാട്ടുമൃഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാടറിയുന്ന വനാശ്രിതരും ആദിവാസി പട്ടിക വര്‍ഗ വിഭാഗങ്ങളിലും നിന്നുള്ളവരെ ഫോറസ്റ്റ് വാച്ചര്‍മാരായി നിയമിച്ചിട്ടുള്ളത്. 70 ശതമാനത്തോളം താത്കാലിക വാച്ചര്‍മാരും ആദിവാസികളാണ്. കേരളത്തിന്‍റെ തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയിലെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് തോക്കും യൂണിഫോമും ഉണ്ടെങ്കിലും മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഇടങ്ങളില്‍ പോലും യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നത്.

നിരവധി സമരങ്ങളിലൂടെ തങ്ങളുടെ ആവശ്യം പല തവണ ഫോറസ്റ്റ് വാച്ചര്‍മാര്‍ ഉന്നയിച്ചപ്പോള്‍ എല്ലാം ശരിയാക്കുമെന്ന വാഗ്‌ദാനമാണ് വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചത്. പക്ഷേ, ഇപ്പോഴും എല്ലാം പഴയപടി തന്നെ തുടരുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തീരുമാനിച്ച ഇന്‍ഷുറന്‍സ് പദ്ധതിയാകട്ടെ കാട്ടാന ആക്രമണം പതിവാകുന്ന കണ്ണൂരിലടക്കം പല ജില്ലകളിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

അതേസമയം, ജോലിക്കിടയില്‍ പരിക്ക് പറ്റിയ നിരവധി പേര്‍ തുടര്‍ ജീവിതത്തിനായി കഷ്‌ടപ്പെടുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഫോറസ്റ്റ് വാച്ചര്‍മാരുടെ പ്രായപരിധി 56 ആക്കിയതോടെ തൊഴില്‍ നഷ്‌ടപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിക്ക് പുറത്താണ്. ഇതിനെതിരെ ഫോറസ്റ്റ് വാച്ചര്‍മാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് കോടതിയുടെ പരിഗണനയിലാണ്.

നാട്ടില്‍ കാട്ടാനകള്‍ വന്നാല്‍ ആദ്യം ജനങ്ങള്‍ സഹായം തേടുന്നത് ഫോറസ്റ്റ് വാച്ചര്‍മാരോടാണ്. രാത്രിയും പകലും കാട്ടില്‍ പട്രോളിംഗ് നടത്തി ഇവര്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. എന്നാല്‍ തങ്ങളുടെ ബുദ്ധിമുട്ടിന് ആരോട് സഹായം തേടണമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മറ്റാെരു ജോലി കിട്ടാന്‍ പ്രയാസമുള്ളത് കൊണ്ടും കാടിനോടുള്ള സ്‌നേഹം കൊണ്ടുമാണ് പലരും തൊഴിലില്‍ പിടിച്ച് നില്‍ക്കുന്നത്. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ വീണ്ടും സമരത്തിനിറങ്ങാനാണ് ഇവരുടെ തീരുമാനം.

Also read:താമരശ്ശേരി വനംവകുപ്പ് ഓഫിസ് ആക്രമണം: കൂറുമാറിയ സാക്ഷികളെ വിസ്‌തരിക്കണമെന്ന് കോടതി

ABOUT THE AUTHOR

...view details