പരിസ്ഥിതി ലോല കരട് വിജ്ഞാപനം; വനം മന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്
പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വയനാടും കോഴിക്കോടും വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് വനം മന്ത്രി യോഗം വിളിച്ചത്.
പരിസ്ഥിതി ലോല കരട് വിജ്ഞാപനം; വനം മന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്
തിരുവനന്തപുരം: മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്ഞാപനം സംബന്ധിച്ച് വനം മന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്. രാവിലെ 11ന് തിരുവനന്തപുരത്താണ് യോഗം. പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വയനാടും കോഴിക്കോടും വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് വനം മന്ത്രി യോഗം വിളിച്ചത്.