തിരുവനന്തപുരം:കോവളത്ത് വിദേശ വിനോദസഞ്ചാരി മദ്യം ഒഴുക്കിക്കളയാൻ ഇടയാക്കിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിക്കെതിരായാണ് നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷന്‍.
ALSO READ:കോവളത്ത് മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ് ; ഒഴിച്ചുകളഞ്ഞ് സ്വീഡിഷ് പൗരൻ
സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സംഭവം വിശദമായി അന്വേഷിക്കും. സി.ഐക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംസ്ഥാന ടൂറിസത്തെ തകർക്കുന്ന നിലപാടാണ് പൊലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെയെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.
ALSO READ:വിദേശ പൗരന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവം: പൊലീസിനെതിരെ മന്ത്രി റിയാസ്
വെള്ളിയാഴ്ചയാണ് സ്വീഡിഷ് പൗരൻ സ്റ്റീവനെ മൂന്ന് ബോട്ടിൽ മദ്യത്തിൻ്റെ ബില്ല് ആവശ്യപ്പെട്ട് പൊലീസ് തടഞ്ഞുവച്ചത്. ബില്ല് കൂടാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് പൊലീസ് വാശിപിടിച്ചു. ഇതോടെയാണ് വിദേശി മദ്യം ഒഴുക്കിക്കളഞ്ഞത്.