കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

അതേസമയം ഭക്ഷണവിതരണം കൃത്യമായി നടക്കുന്നുവെന്നാണ് മേയറുടെ വിശദീകരണം.

തിരുവനന്തപുരം  ലോക്ക് ഡൗൺ  മേയർ കെ ശ്രീകുമാർ  ഭക്ഷണവിതരണം  food scarcity  lock down  Thiruvananthapuram
ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

By

Published : Jul 14, 2020, 4:18 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കുടുങ്ങിയവർക്കെല്ലാം ഭക്ഷണമെത്തിക്കുന്നുവെന്ന നഗരസഭയുടെ അവകാശവാദം പൊളിയുന്നു. ഭക്ഷണം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അതേസമയം ഭക്ഷണവിതരണം കൃത്യമായി നടക്കുന്നുവെന്നാണ് മേയറുടെ വിശദീകരണം.

ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

ആദ്യഘട്ട ലോക്ക് ഡൗണിൽ ജനകീയ ഹോട്ടലുകൾ വഴിയും സാമൂഹ്യ അടുക്കളകൾ വഴിയും ഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നിരുന്നു. അതേസമയം പൂന്തുറ, പള്ളിത്തോപ്പ്, മാണിക്യ വിളാകം പ്രദേശങ്ങളിൽ കൊവിഡ് പടർന്നു പിടിച്ചതോടെ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണിൽ എല്ലാം തകിടം മറിഞ്ഞു. നഗരത്തിൽ ഒറ്റപ്പെട്ടവർ മിക്ക ദിവസവും പട്ടിണിയാണ്. കോർപ്പറേഷന്‍റെ ശ്രീകണ്ഠേശ്വരം ഹെൽത്ത് സർക്കിൾ പരിധിയിൽ തയ്യാറാക്കി തെരുവിൽ കഴിയുന്നവർക്ക് വിതരണം ചെയ്യുന്നത് ഒരു ദിവസം 100 ഭക്ഷണപ്പൊതികൾ മാത്രം. ആവശ്യക്കാർ എറെയായതിനാൽ ഇത് തികയാറില്ല.

ജനകീയ ഹോട്ടലുകളിൽ എസ്എംവി സ്കൂളിന് സമീപത്തേതു മാത്രമാണ് ഇപ്പോൾ സജീവമായുള്ളത്. തയ്യാറാക്കുന്നത് 1200 ൽ താഴെ ഭക്ഷണപ്പൊതികൾ മാത്രം. കൂടുതൽ പേരും ഇവിടെയെത്തി വാങ്ങും. അടുത്തുള്ള അത്യാവശ്യക്കാർക്കു മാത്രം എത്തിച്ചു കൊടുക്കും. കുടുംബശ്രീ പ്രവർത്തകർ ചില വാർഡുകളിൽ തയ്യാറാക്കുന്ന ഭക്ഷണവും പരിമിതം. നിലവിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തേക്കാൾ വളരെ കൂടുതലാണ് ആവശ്യക്കാർ.

ABOUT THE AUTHOR

...view details