കേരളം

kerala

ETV Bharat / state

ക്രിസ്‌മസ്- പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങള്‍ പൂട്ടി - വൈന്‍ വാറ്റുന്നവര്‍

Food Safety Raids and Actions In Kerala December 2023: കേക്കും വൈനുമൊക്കെ ധാരാളം വിറ്റുപോകുന്ന ദിവസങ്ങളാണ്, ഗുണനിലവാരമില്ലാത്ത കേക്കുകളും വൈനുമൊക്കെ നാട്ടിലെ ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമൊക്കെ ഇതിനകം എത്തിക്കഴിഞ്ഞു. ഇപ്പൊഴെങ്കിലും റെയ്‌ഡ് നടത്തിയില്ലെങ്കില്‍ ആഘോഷ രാവുകള്‍ ഭക്ഷ്യ വിഷബാധയുടേതാകുമെന്ന് അധികാരികള്‍.

FOOD  Food Safety Raids and Actions  52 സ്ഥാപനങ്ങള്‍ക്ക് വിലക്ക്  ഭക്ഷ്യ സുരക്ഷ റെയ്‌ഡ്  കേക്കും വൈനും  ക്രിസ്‌മസ് കാലം  ക്രിസ്‌മസ് കാലത്തെ കേക്ക് വില്‍പ്പന  വൈനും ക്രിസ്‌മസും  വൈന്‍ വില്‍പ്പന  വൈന്‍ പിടിച്ചെടുത്തു  വൈന്‍ വാറ്റുന്നവര്‍  അനധകൃത വൈന്‍
Food Safety Raids and Actions In Kerala

By ETV Bharat Kerala Team

Published : Dec 23, 2023, 4:47 PM IST

തിരുവനന്തപുരം:ക്രിസ്‌മസ് - പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. - പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2583 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്(Food Safety Raids and Actions In Kerala December 2023 ).

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 151 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 317 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 1114 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വരുന്ന ആഴ്ചയും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. കേക്ക്, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കള്‍ ആല്‍ക്കഹോളിക് ബിവറേജ് , ഐസ്‌ക്രീം, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.

കൂടാതെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷ്ണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ.പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ABOUT THE AUTHOR

...view details