കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ് - minister veena george and her plans towards food poison

ഇന്ന് മാത്രം നടത്തിയത് 572 പരിശോധനകൾ. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

health ministry's food sample cross checking  minister veena george and her plans towards food poison  സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്
സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്

By

Published : May 8, 2022, 9:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്ന് 572 പരിശോധനകൾ നടത്തിയാതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കി.

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. 18 കിലോഗ്രാം പഴകിയ ഇറച്ചി പിടിച്ചെടുത്തു നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 6069 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ 8 വരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധ ; സാമ്പിളുകളില്‍ ഇ കോളി, കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details