തിരുവനന്തപുരം:സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് മുൻഗണന റേഷൻ കാർഡ് നൽകുന്നത് സർക്കാർ പരിഗണനയിലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. എത്ര ശതമാനം അംഗ വൈകല്യം ഉള്ളവരെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച ആലോചനകൾ നടക്കുകയാണ്. ഇത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
റേഷൻ കടകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. റേഷൻ വിതരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിനായി വാതിൽപ്പടി വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിയ്ക്കും. ഒക്ടോബർ 15ന് ശേഷം അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിയ്ക്കും. സംസ്ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം തുടരണമോ എന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.
'ഭക്ഷ്യ കിറ്റ് വിതരണം സേവനമായി കാണണം'