തിരുവനന്തപുരം :മുന്‍ഗണനേതര വിഭാഗങ്ങളായ വെള്ള, നീല കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ 10 കിലോഗ്രാം അരി കുറഞ്ഞ നിരക്കില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഏഴ് കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 3 കിലോഗ്രാം അരി 15 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.
അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 5 കിലോഗ്രാം അരി വിതരണം ചെയ്യും. ഇതില്‍ 3 കിലോഗ്രാമിന് 10.90 രൂപ നിരക്കും 2 കിലോഗ്രാമിന് 15 രൂപ നിരക്കുമാണ്. 24 ലക്ഷം നീല കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമെ 3 കിലോഗ്രാം അധികമായി ലഭിക്കും. നിലവില്‍ നീല കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് 2 കിലോഗ്രാം അരിയാണ് പ്രതിമാസം വിതരണം ചെയ്യുന്നത്.