തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ ഓണം സൗജന്യ പല വ്യജ്ഞന കിറ്റിന്‍റെ വിതരണം ആരംഭിച്ചു. മുൻഗണന വിഭാഗത്തിനാണ് ഇന്ന് കിറ്റ് വിതരണം ചെയ്യുന്നത്. എഎവൈ, മുൻഗണന വിഭാഗങ്ങൾക്ക് ഞായറാഴ്ച വരെ കിറ്റ് വിതരണം ചെയ്യും. സൗജന്യ കിറ്റിന്‍റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർവ്വഹിച്ചു. വട്ടിയൂർക്കാവ് കാഞ്ഞിരം പാറ പൊതുവിതരണ കേന്ദ്രത്തിലെ കാർഡ് ഉടമ കൃഷ്ണനാണ് ആദ്യ സൗജന്യ കിറ്റ് ഏറ്റുവാങ്ങിയത്. ഓണത്തോടനുബന്ധിച്ച് സിവിൽ സപ്ലൈസ് കോർപറേഷൻ ഭക്ഷ്യസാധനങ്ങൾ വിലക്കുറവിൽ ഓണച്ചന്തകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്‍റെ ഓണച്ചന്തകൾ വഴി 50% വിലക്കുറവിലും ഭക്ഷ്യസാധനങ്ങൾ നൽകും. ഈ മാസം 27 ന് മുമ്പ് സൗജന്യ കിറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.
സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു - ഓണം സൗജന്യ പല വ്യജ്ഞന കിറ്റ്
കൺസ്യൂമർ ഫെഡിന്‍റെ ഓണച്ചന്തകൾ വഴി 50% വിലക്കുറവിലും ഭക്ഷ്യസാധനങ്ങൾ നൽകും. ഈ മാസം 27 ന് മുമ്പ് സൗജന്യ കിറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.
സൗജന്യ ഓണക്കിറ്റിന്‍റെ വിതരണം ആരംഭിച്ചു
സംസ്ഥാനത്തെ 88.19 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നത്. ഇതിൽ 5.95 ലക്ഷം അന്ത്യോദയ - അന്നയോജന കാർഡുകളും 31.62 ലക്ഷം മുൻഗണന കാർഡുകളും 25.05 ലക്ഷം പൊതു വിഭാഗം സബ്സിഡി കാർഡുകളും 25.62 ലക്ഷം പൊതു വിഭാഗം നോൺ സബ്സിഡി കാർഡുകളുമാണുള്ളത്. 500 രൂപ വിലവരുന്ന പതിനൊന്ന് ഇനങ്ങളാണ് കിറ്റിൽ ഉള്ളത്.
ഓണം കിറ്റിൽ ഉൾപ്പെട്ടിരിക്കുന്ന സാധനങ്ങളുടെ പട്ടിക
- പഞ്ചസാര - 1 കിലോ
- നുറുക്ക് ഗോതമ്പ് -1 കിലോ
- പയർ / വൻപയർ - 1 കിലോ
- ശർക്കര - 1 കിലോ
- മുളക് പൊടി - 100gm
- സാമ്പാർ പൊടി - 100gm
- മല്ലിപൊടി - 100 gm
- മഞ്ഞള്‍ പൊടി - 100 gm
- സൺ ഫ്ലവർ ഓയിൽ / വെളിച്ചെണ്ണ - അര ലിറ്റർ
- വെർമസലി- 200gm
- പപ്പടം -12 എണ്ണം
Last Updated : Aug 13, 2020, 4:03 PM IST