കേരളം

kerala

ETV Bharat / state

ഓൺലൈൻ ഭക്ഷ്യ വിതരണശൃംഖലകൾ നിരീക്ഷണത്തിലെന്ന് മന്ത്രി ടി പി രാമകൃഷണൻ

മയക്കുമരുന്ന് കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ്‌ വകുപ്പ് മന്ത്രി ടി പി രാമകൃഷണൻ.

By

Published : Jul 2, 2019, 12:40 PM IST

t p ramakrishnan

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലകളും സേവനങ്ങളും നിരീക്ഷണത്തിലാണെന്ന് എക്‌സൈസ്‌ വകുപ്പ് മന്ത്രി ടി പി രാമകൃഷണൻ. ഭക്ഷ്യ വിതരണസ്ഥാപനങ്ങളും ഡെലിവറി ബോയ്‌സും ഇവരുടെ മൊബൈൽ നമ്പറുകളും വാഹനനമ്പറുകളും അടക്കം നിരീക്ഷണത്തിലാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസുമായി സഹകരിച്ച് അന്തർ സംസ്ഥാന ബസുകളിലും ബുക്കിങ് സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഏജൻസികളെയും നിരീക്ഷിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

മയക്കുമരുന്ന് കടത്ത് തടയാൻ ശക്തമായ നടപടിയെന്ന് എക്‌സൈസ്‌ വകുപ്പ് മന്ത്രി ടി പി രാമകൃഷണൻ

ബാർ തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സെസ് വഴി പിരിച്ച 1000 കോടിയോളം രൂപയിൽ സർക്കാർ ചെലവാക്കിയത് ഒമ്പത് കോടിയിൽ താഴെ മാത്രമെന്ന് സർക്കാർ സഭയെ രേഖാമൂലം അറിയിച്ചു.

ABOUT THE AUTHOR

...view details