കേരളം

kerala

By

Published : Jun 11, 2021, 1:02 PM IST

ETV Bharat / state

മുട്ടില്‍ മരം മുറിക്കേസ്; ഡി.എഫ്.ഒ ധനേഷ്‌ കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി

മുറിച്ചു മാറ്റിയ മരം ആദ്യം കണ്ടെത്തി നടപടിയെടുത്ത ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. ധനേഷിനെ സംഘത്തില്‍ നിന്ന മാറ്റിയ കാര്യം അറിയില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു

DFO Dhanesh Kumar  മുട്ടിൽ മരം മുറിക്കേസ്  WAYANAD TREE CUTING CASE  എ.കെ.ശശീന്ദ്രൻ  വനം മന്ത്രി  വിജിലന്‍സ് സംഘം  ഗംഗാ സിങ്
മരം മുറിക്കേസ്; ഡി.എഫ്.ഒ ധനേഷ്‌ കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരം മുറിക്കേസന്വേഷിക്കാന്‍ നിയോഗിച്ച വനം വിജിലന്‍സ് സംഘാംഗത്തിനു മാറ്റം. ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ്‌ കുമാറിനെയാണ് സംഘത്തില്‍ നിന്ന് മാറ്റി വനം വകുപ്പ് ഉത്തരവിറക്കിയത്. മുറിച്ചു മാറ്റിയ മരം ആദ്യം കണ്ടെത്തി നടപടിയെടുത്ത ഉദ്യോഗസ്ഥനായിരുന്നു ധനേഷ്.

ALSO READ:വയനാട് മുട്ടില്‍ മരം മുറി : അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

ധനേഷിന് പകരം പുനലൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയെ സംഘത്തലുള്‍പ്പെടുത്തി. മരം മുറിക്കേസില്‍ അന്വേഷണം നടത്തി 10 ദിവസത്തനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിങിന്‍റെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരുന്നു. സംഘത്തില്‍ 5 ഡി.എഫ്.ഒ മാരെയും ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന ഡി.എഫ്.ഒയെയാണ് ഒഴിവാക്കിയത്.

ALSO READ:മരംമുറി കേസ്; പ്രതിയും ഡിഎഫ്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ റേഞ്ച് ഓഫീസര്‍മാരും സംഘത്തിലുണ്ട്. ധനേഷിനെ സംഘത്തില്‍ നിന്ന മാറ്റിയ കാര്യം അറിയില്ലെന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details