തിരുവനന്തപുരം: താമര പൂക്കളുടെ മനോഹാരിതയാണ് തലസ്ഥാനത്തെ ശുദ്ധജല തടാകമായ വെള്ളായണി കായലിന്‍റെ പ്രത്യേകത. സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണിവിടം. ഈ പൂക്കളും ഇലകളും നിരവധി പേരുടെ ഉപജീവന മാര്‍ഗം കൂടിയാണ്.
താമര പൂ വിപണി അസ്തമിച്ചു; ദുരിതം പേറി കര്‍ഷകര്‍
ക്ഷേത്രങ്ങളിലും പൂക്കടകളിലും താമര പൂവിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്
താമര
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉൾപ്പടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് പൂജയ്ക്കായി പൂക്കൾ ശേഖരിക്കുന്നത് ഇവിടെ നിന്നാണ്. എന്നാൽ ലോക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങൾ അടച്ചതോടെ പൂക്കൾക്ക് ആവശ്യക്കാരില്ലാതെയായി. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി പേര്‍ പ്രതിസന്ധിയിലായി.
Last Updated : Aug 12, 2020, 11:16 PM IST