കേരളം

kerala

ETV Bharat / state

Flood Prevention Master Plan In Trivandrum തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 100 ദിന കര്‍മ്മ പദ്ധതി - rain

Flood in Thiruvananthapuram : മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 100 ദിന കര്‍മ്മ പദ്ധതിയ്‌ക്ക്‌ തീരുമാനം

Trivandrum Master plan  Master plan to solve waterlogging in Trivandrum  Flood Prevention Master Plan In Trivandrum  തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്  Flood in Thiruvananthapuram  ഫ്ലഡ് പ്രിവന്‍ഷന്‍ മാസ്റ്റര്‍ പ്ലാന്‍  Flood Prevention Master Plan  തിരുവനന്തപുരത്തെ മഴക്കെടുതി  Rain in Thiruvananthapuram  rain  discharge regulator will also be installed
Flood Prevention Master Plan In Trivandrum

By ETV Bharat Kerala Team

Published : Oct 31, 2023, 4:16 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 100 ദിന കര്‍മ്മ പദ്ധതി. കലക്‌ടറുടെ നേതൃത്വത്തിലാകും ജില്ല ഭരണകൂടം ഫ്ലഡ് പ്രിവന്‍ഷന്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുക. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം (Flood Prevention Master Plan In Trivandrum). മന്ത്രിമാര്‍ക്ക് പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിച്ചാകും കര്‍മ്മ പദ്ധതി നടപ്പിലാക്കുക.

മഴക്കെടുതിയില്‍ വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ (Flood in Thiruvananthapuram) സമര്‍പ്പിച്ച 321 ധനസഹായ അപേക്ഷകളിലും ഒരാഴ്‌ചക്കകം തീരുമാനമെടുക്കാന്‍ യോഗം തീരുമാനിച്ചു. ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ്ജിനാകും ഇതിന്‍റെയും ചുമതല. ആമയിഴഞ്ചാന്‍, പട്ടം, ഉള്ളൂര്‍ തോടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.50 ലക്ഷം ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവും നീക്കം ചെയ്യും. ആമയിഴഞ്ചാന്‍ തോടിന് 25 കോടിയും പട്ടം തോടിന് 4.8 കോടിയും ഉള്ളൂര്‍ തോടിന് 9 കോടി രൂപയും നീക്കിവച്ചു.

മേജര്‍-മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ (Department of Major and Minor Irrigation) നേതൃത്വത്തില്‍ 100 ദിവസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഓട്ടോമാറ്റിക് റിയല്‍ടൈം വാട്ടര്‍ ലെവല്‍ മോണിറ്ററിങ് ആന്‍ഡ് അലര്‍ട്ടിങ് സംവിധാനവും (Automatic Realtime water level monitoring and alerting system) നടപ്പിലാക്കും. കര്‍മ്മ പദ്ധതിയുടെ പുരോഗതി കൃത്യമായി വീക്ഷിക്കാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് ചുമതല.

കരമന, കിള്ളി, വാമനപുരം നദികളുടെ സംരക്ഷണ ഭിത്തികളുടെ പണി പൂര്‍ത്തീകരിക്കുകയും വേളി പൊഴിയില്‍ ഡിസ്‌ചാര്‍ജ് റെഗുലേറ്ററും സ്ഥാപിക്കും (Discharge regulator will also be installed). കായലില്‍ നിന്നും കടലിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കാനും കടലില്‍ നിന്ന് തിരികെ വെള്ളം കയറുന്നത് തടയാനുമുള്ള ശാസ്ത്രീയമായ സംവിധാനമാണിത്. അരുവിക്കര ഡാം, ആക്കുളം കായല്‍, വെള്ളായണി കായല്‍ എന്നിവിടങ്ങളിലെയും ചെളി നീക്കം ചെയ്യും. സ്ഥലം ഏറ്റെടുത്ത് പട്ടം, ഉള്ളൂര്‍, കുന്നുകുഴി തോടുകളുടെ വീതി പുനസ്ഥാപിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

നഗരസഭാ പരിധിയിലെ തോടുകളില്‍ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കും. നഗരസഭയുടെ സ്‌മാര്‍ട്ട് സിറ്റി-അമൃത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി സക്കിങ് കം ജെറ്റിങ് മെഷീനുകള്‍ വാങ്ങും. ഇതിനായി 6 കോടി രൂപ ചിലവാക്കും. മാന്‍ഹോളുകളിലേക്ക് അനധികൃതമായി കണക്ഷന്‍ നല്‍കിയ വീടുകളെ കണ്ടെത്താന്‍ നഗരസഭയും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി സര്‍വ്വേ നടത്തും.

ALSO READ:മഴക്കാറിനൊപ്പം ഭീതി ഉരുണ്ടുകൂടുന്ന മനസുമായി കമലേശ്വരം; വെള്ളക്കെട്ടില്‍ ബുദ്ധിമുട്ടുമ്പോഴും പരിഹാരം അകലെ

ALSO READ:തലസ്ഥാനത്ത് ദുരിതങ്ങള്‍ക്കറുതിയില്ല; കനത്ത മഴയെ തുടര്‍ന്ന്‌ വീടുകള്‍ വീണ്ടും വെള്ളത്തില്‍

ALSO READ:ദുരിത പെയ്‌ത്തൊഴിഞ്ഞു; ബാക്കിയായി കനത്ത നാശനഷ്‌ടങ്ങൾ, കരകയറാൻ തലസ്ഥാനം

ABOUT THE AUTHOR

...view details