തിരുവനന്തപുരം:പ്രളയം സംസ്ഥാന ടൂറിസം മേഖലയെ ബാധിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ മുന്‍ കാലങ്ങളില്‍ ടൂറിസം വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായ വളര്‍ച്ച സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
പ്രളയം ടൂറിസത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - undefined
ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്‌തംബര്‍ 16ന് കോവളത്ത് എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം മന്ത്രിമാരെ പങ്കെടുപ്പിച്ച് കോണ്‍ക്ലേവ് സംഘടപ്പിക്കും
![പ്രളയം ടൂറിസത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4203873-thumbnail-3x2-kadakampalli.jpg)
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാനത്ത് ഓണാഘോഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഘോഷയാത്ര അടക്കമുള്ള എല്ലാ പരിപാടികളും പതിവ് പോലെ നടക്കുമെന്നും മന്ത്രി അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്‌തംബര്‍ 16ന് കോവളത്ത് എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം മന്ത്രിമാരെ പങ്കെടുപ്പിച്ച് കോണ്‍ക്ലേവ് സംഘടപ്പിക്കും. ഓണാഘോഷങ്ങള്‍ നടത്തുന്നതിന് പ്രതിപക്ഷത്തിനടക്കം അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു.