സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍ - flood cess
വിലകയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രളയസെസെന്ന് പ്രതിപക്ഷം ആരോപിച്ചു.
തിരുവനന്തപുരം: 928 ഉല്‍പന്നങ്ങള്‍ക്ക് നാളെ മുതല്‍ ഒരു ശതമനം സെസ് ഏര്‍പ്പെടുത്തും. 12ശതമാനം, 18 ശതമാനം , 28ശതമാനം തുടങ്ങിയ നിരക്കുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഉല്‍പന്നങ്ങള്‍ക്കാണ് പ്രളയസെസ് ഏര്‍പ്പെടുത്തുന്നത്. രണ്ടു വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തുക. നിത്യോപയോഗ സാധനങ്ങള്‍ സെസിന്‍റെ പരിധിയില്‍ ഉള്‍പ്പെടില്ല. പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെ നികുതിയുള്ള ഉല്‍പന്നങ്ങളെയാണ് സെസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ് ഏര്‍പ്പെടുത്തും. മരുന്ന്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവക്കെല്ലാം സെസ് ഏര്‍പ്പെടുത്തുന്നതോടെ വിലവര്‍ദ്ധിക്കും. മരുന്നുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സാധാരണക്കാരെ ബാധിക്കും. വിലക്കയറ്റത്തിനൊപ്പം സെസ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.