തിരുവനന്തപുരം:സാങ്കേതിക കാരണങ്ങളാൽ പലർക്കും പ്രളയ സഹായം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. സോഫ്റ്റ് വെയറിലെ തകരാറുമൂലമാണ് മേപ്പാടിയിൽ ആത്മഹത്യ ചെയ്ത സനലിന് തുക ലഭിക്കാത്തത്. ആർക്കും പണം നൽകിയിട്ടില്ലെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 2019ലെ പ്രളയത്തിൽ മരിച്ച 163 പേരിൽ ഒരാൾക്കൊഴികെ നാല് ലക്ഷം രൂപ വീതം നൽകി.
പ്രളയ സഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല: മന്ത്രി ഇ ചന്ദ്രശേഖരൻ - ഇ ചന്ദ്രശേഖരൻ
ആർക്കും പണം നൽകിയിട്ടില്ലെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 2019ലെ പ്രളയത്തിൽ മരണപ്പെട്ട 163 പേരിൽ ഒരാൾക്കൊഴികെ നാല് ലക്ഷം രൂപ വീതം നൽകി.
പ്രളയ ഫണ്ട് തട്ടിപ്പ് പരിശോധിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമ സഭയിൽ വ്യക്തമാക്കി. പ്രളയ ഫണ്ട് തട്ടിപ്പും, വിതരണത്തിലെ പോരാഴ്മകളും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തു നിന്നും എൻ. ഷംസുദ്ദീൻ നൽകിയ അടിയന്തര പ്രമേയത്തിനാണ് മന്ത്രിയുടെ മറുപടി. 2018-19ലും പ്രളയത്തിൽ വീടു തകർന്നവർക്ക് 10000 രൂപയുടെ സഹായം പോലും ലഭിച്ചിട്ടില്ലെന്ന് ഷംസുദീൻ ആരോപിച്ചു. പാർട്ടിയും ഭരണകക്ഷിയും ചേർന്ന് ഗൂഡാലോചന നടത്തി പാവപ്പെട്ടവന് കിട്ടാനുള്ള തുക തട്ടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തിരിമറി നടത്തിയ അയ്യനാട് സർവീസ് സഹകരണ ബാങ്കിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഫണ്ട് തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.