തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്ന് അഞ്ച് മണിക്കൂർ നിർത്തി വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് പ്രവർത്തനം നിർത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കും - വിമാന കമ്പനി പുതുക്കിയ സമയക്രമം
വിമാനത്താവളത്തിന്‍റെ റണ്‍വേയിലൂടെയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ചാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കുന്നത്.
അല്‍പശി ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്ന് 5 മണിക്കൂർ നിർത്തും
ഇതേ തുടർന്ന് വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Also read: ആറാട്ട് എഴുന്നള്ളിപ്പ്: തിരുവനന്തപുരം വിമാനത്താവളം ചൊവ്വാഴ്ച 5 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തും
Last Updated : Nov 1, 2022, 7:09 AM IST