കേരളം

kerala

ETV Bharat / state

Flight Service From Thiruvananthapuram to Mumbai തിരുവനന്തപുരം-മുംബൈ റൂട്ടിൽ ഒരു പ്രതിദിന വിമാന സർവീസ് കൂടി, പുതിയ സർവീസ് സെപ്റ്റംബർ 2 മുതൽ - Vistara Airlines

Vistara Airlines New Service Thiruvananthapuram തിരുവനന്തപുരം-മുംബൈ റൂട്ടിൽ വിസ്‌താര എയർലൈൻസാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

Etv Bharatപ്രതിദിന വിമാന സർവീസ്  വിസ്‌താര എയർലൈൻസ്  പുതിയ വിമാന സർവീസ്  വിസ്‌താര എയർലൈൻസിന്‍റെ പുതിയ സർവീസ്  തിരുവനന്തപുരം മുംബൈ വിമാന സർവീസ്  വിമാന സർവീസ്  Flight Service  Flight Service From Thiruvananthapuram  Daily Flight Service From Thiruvananthapuram  Vistara Airlines  Vistara Airlines new service
Flight Service From Thiruvananthapuram to Mumbai

By ETV Bharat Kerala Team

Published : Aug 31, 2023, 10:49 PM IST

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന വിമാന സർവീസ് (Daily Flight Service From Thiruvananthapuram to Mumbai) കൂടി ആരംഭിക്കുന്നു. വിസ്‌താര എയർലൈൻസിന്‍റെ (Vistara Airlines) പുതിയ സർവീസ് സെപ്റ്റംബർ രണ്ട് മുതലാണ് തുടങ്ങുന്നത്. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴാകും.

ഈ സെക്‌ടറിൽ വിസ്‌താരയുടെ രണ്ടാമത്തെ സർവീസ് ആണിത്. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം (യുകെ 558) 10.45ന് മുംബൈയിൽ എത്തും. തിരികെ രാത്രി 8.25ന് പുറപ്പെട്ട് (യുകെ 557) 11 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് ഷെഡ്യുൾ ചെയ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ (Thiruvananthapuram Domestic Airport) നിന്നായിരിക്കും സർവീസ്. രാജ്യത്തിനകത്തുള്ള നഗരങ്ങളിലേക്കും യൂറോപ്, യുഎസ്, ഗൾഫ് ഉൾപ്പെടെ വിദേശ നഗരങ്ങളിലേക്കും തിരിച്ചും കണക്‌റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

Also Read :തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് (Second Vande Bharat For Kerala) : അതേസമയം, കേരളത്തിന് ഓണസമ്മാനമായി സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് (Vande Bharat Express) കേന്ദ്രം അനുവദിച്ചിരുന്നു. ഡിസൈനും നിറവും മാറ്റി പാലക്കാട് ഡിവിഷനിലേയ്‌ക്ക് (Palakkad Division) അനുവദിച്ച റേക്കിന് എട്ട് കോച്ചുകളാണ് ഉള്ളത്. എറണാകുളം- മംഗലാപുരം, മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂർ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് സർവീസ് (New Vande Bharat Express Service) റെയിൽവേ പരിഗണിക്കുന്നത്.

ട്രെയിനിന്‍റെ നിറം കാവിയാക്കിയതുൾപ്പെടെ (Saffron Vande Bharat) 25 ഓളം വ്യത്യാസങ്ങളാണ് പുതിയ വന്ദേഭാരത് എക്‌സ്‌പ്രസിലുള്ളത്. സീറ്റുകളുടെ നിറവ്യത്യാസം, മെച്ചപ്പെട്ട കുഷ്യനുകൾ, ഫൂട്ട് റെസ്റ്റിന്‍റെ നീളം, സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, മൊബൈൽ ചാർജിങ് പോയിന്‍റുകളിലെ വ്യത്യാസം തുടങ്ങി മാറ്റങ്ങളുടെ പട്ടിക നീളുകയാണ് (Changes in New Vande Bharat).

റെയിൽവേ കണക്കുകൾ പ്രകാരം നിലവിൽ തിരുവനന്തപുരം–കാസർകോട് റൂട്ടിലോടുന്ന വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള സർവീസ് നടത്തുന്നത്. തിരക്കിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് ആണ്.

ടിക്കറ്റ് നിരക്ക് സാധാരണ ട്രെയിനിനെ അപേക്ഷിച്ച് കൂടുതലായിരുന്നിട്ടും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ടിക്കറ്റ് (Vande Bharat Express Ticket Rate) കിട്ടാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് രണ്ടാമതൊരു വന്ദേ ഭാരത് കൂടി സംസ്ഥാനത്തിന് അനുവദിച്ചതെന്നാണ് വിവരം.

Also Read :Kerala To Receive Second Vande Bharat : കേരളത്തിന് ഓണസമ്മാനമായുള്ള രണ്ടാം വന്ദേ ഭാരത് : റേക്കുകള്‍ ഇന്ന് കൈമാറും

ABOUT THE AUTHOR

...view details