ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി
കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ദോഹ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചില്ല. തുടർന്നാണ് സര്‍വീസ് റദ്ദാക്കിയത്
വിമാനം
തിരുവനന്തപുരം: പ്രവാസികളുമായി തലസ്ഥാനത്തേക്ക് പുറപ്പെടാനിരുന്ന ആദ്യ വിമാനം റദ്ദാക്കി. രാത്രി 10.45 ന് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ദോഹ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് നടപടി. കരിപ്പൂരിൽ നിന്നാണ് എയർ ഇന്ത്യ വിമാനം ദോഹയിലേക്ക് പുറപ്പെടാനിരുന്നത്. അതേസമയം വിമാന സർവീസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയതായി ജില്ലാ കലക്‌ടർ കെ. ഗോപാലകൃഷ്‌ണൻ അറിയിച്ചു.
Last Updated : May 10, 2020, 6:21 PM IST