തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി / കെ-സ്വിഫ്‌റ്റ് അന്തർസംസ്ഥാന സർവീസുകളിൽ ആഗസ്റ്റ്, സെപ്‌റ്റംബർ മാസങ്ങളിൽ ഫ്‌ളക്‌സി ചാർജ് സംവിധാനം നടപ്പിലാക്കി മാനേജ്‌മെന്‍റ്. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി മാനേജ്‌മെന്‍റ് ഉത്തരവിറക്കി.
ഓണക്കാലത്ത് ലാഭം കൊയ്യാന്‍ കെ.എസ്.ആര്‍.ടി.സി; അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്ലക്‌സി ചാര്‍ജ് ഈടാക്കും - അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്ലക്‌സി ചാര്‍ജ് ഈടാക്കും
യാത്രക്കാരുടെ തിരക്കും സീസണും അനുസരിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്ലക്‌സി നിരക്ക്

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്ളക്‌സി നിരക്ക് ഈടാക്കാനൊരുങ്ങി കെ എസ് ആര്‍ ടി സി
എസി സര്‍വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും. എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്‌സ്‌പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ളക്‌സി ചാര്‍ജ് ഈടാക്കും. ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
also read:തലസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ഇലക്ട്രിക് ബസുകള്‍ ഓടി തുടങ്ങും ; സര്‍വീസ് നടത്തുന്നത് 25 എണ്ണം