കേരളം

kerala

ETV Bharat / state

ഗ്രീൻ പ്രോട്ടോകോളിന് വെല്ലുവിളി ഉയർത്തി നഗരത്തിലെങ്ങും ഫ്ളക്സ്ബോർഡുകൾ - ഫ്ളക്സ്ബോർഡുകൾ

ഉത്സവം ആരംഭിച്ചപ്പോൾത്തന്നെ സംഘടനകളും കമ്പനികളും ഫ്ളക്സുകൾ നിരത്തി കഴിഞ്ഞു. ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കണമെന്ന് നഗരവാസികൾ.

ആറ്റുകാൽ

By

Published : Feb 14, 2019, 12:51 AM IST

ആറ്റുകാൽ പൊങ്കാലക്ക് തിരുവനന്തപുരം നഗരസഭ പ്രഖ്യാപിച്ച ഗ്രീൻ പ്രോട്ടോകോളിന് വെല്ലുവിളി ഉയർത്തി നഗരത്തിലെങ്ങും ഫ്ളക്സ്ബോർഡുകൾ. ഭക്തിയുടെ മറവിൽ ഫ്ളക്സുകൾ നിറഞ്ഞതോടെ നടപടി എടുക്കാനാവാതെ കുഴങ്ങുകയാണ് നഗരസഭാ അധികൃതർ.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനമാണ് നഗരസഭ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി, കൊട്ടിഘോഷിക്കപ്പെട്ട ഗ്രീൻ പ്രോട്ടോക്കോളും പ്രഖ്യാപിച്ചു. എന്നാൽ നഗരത്തിലെ കാഴ്ചകൾ ഇങ്ങനെയൊക്കെയാണ്.

ആറ്റുകാൽ
ഫ്ലക്സ് ബോർഡുകൾ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവ ഒഴിവാക്കണമെന്ന് നഗരവാസികൾ തന്നെ അഭിപ്രായപ്പെടുന്നു. ഉത്സവം ആരംഭിച്ചപ്പോൾത്തന്നെ സംഘടനകളും കമ്പനികളും ഫ്ളക്സുകൾ നിരത്തി കഴിഞ്ഞു. വരുംദിവസങ്ങളിൽ ഇവയുടെ എണ്ണം കൂടാനാണ് സാധ്യത. ഫ്ലക്സുകൾ ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ നഗരസഭ ഇനി എന്തുചെയ്യും എന്നാണ് അറിയേണ്ടത്.

ABOUT THE AUTHOR

...view details