മുന്‍പ് ഒരു ലക്ഷം, ഇപ്പോള്‍ 20 ലക്ഷം ; ഫ്ലാറ്റ് നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വന്‍ വര്‍ധന - പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങോളം വര്‍ധന
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയത് വന്‍ തുകയല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ്, ഈ വാദം ശരിയല്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നത്
ഫ്ലാറ്റ് നിര്‍മാണ പെര്‍മിറ്റ് ഫീസ്
By
Published : Apr 13, 2023, 5:15 PM IST
തിരുവനന്തപുരം :ഫ്ലാറ്റുകളുടെ നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങോളം വര്‍ധന. വലിയ വാണിജ്യ കെട്ടിടങ്ങള്‍ക്കും വര്‍ധനവ് ബാധകമാകും. ഒരു ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഫ്ലാറ്റ് പ്രൊജക്‌ടിന് നഗരസഭ പരിധികളില്‍ 20 ലക്ഷമായി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് ഒരു ലക്ഷമായിരുന്നു.
തിരുവനന്തപുരം നഗരസഭ ഇതിനോടൊപ്പം 10 ശതമാനം സര്‍വീസ് ചാര്‍ജും ഈടാക്കുന്നുണ്ട്. ഇതോടെ 22 ലക്ഷം രൂപയോളം പെര്‍മിറ്റിന് വേണ്ടി മാത്രമായി നിര്‍മാതാക്കള്‍ ചെലവാക്കണം. 300 ചതുരശ്ര മീറ്ററിന് മുകളില്‍ ചതുരശ്രമീറ്ററിന് 200 രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് 10 രൂപയായിരുന്നു.
പഞ്ചായത്തുകളില്‍ ഇത് 150 രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് അഞ്ച് രൂപയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍മാണ സാമഗ്രികളുടെ വര്‍ധനവും കൂടി കണക്കിലെടുക്കുമ്പോള്‍ ഇനി സംസ്ഥാനത്ത് ഫ്ലാറ്റുകളുടെ വില കുത്തനെ വര്‍ധിക്കും.
നഗരസഭ
വിസ്‌തീര്‍ണം
ഇപ്പോള്‍
മുന്‍പ്
ഒരു ലക്ഷം ചതുരശ്ര അടി
20 ലക്ഷം രൂപ
ഒരു ലക്ഷം
300 ചതുരശ്ര മീറ്ററിന് മുകളില്‍
200 രൂപ
ഏഴ് രൂപ
പഞ്ചായത്ത്
വിസ്‌തീര്‍ണം
ഇപ്പോള്‍
മുന്‍പ്
300 ചതുരശ്ര മീറ്ററിന് മുകളില്‍
150 രൂപ
അഞ്ച് രൂപ
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ കാലോചിതമായ വര്‍ധനവുണ്ടാകുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഫീസുകള്‍ വര്‍ധിപ്പിച്ചത്. മീറ്റ് ഫീസിന് പുറമെ അപേക്ഷാഫീസും സ്‌ക്രൂട്ടിണി ഫീസും ഉള്‍പ്പടെ ഉണ്ടായ വര്‍ധന ഏപ്രില്‍ 10 മുതലാണ് നിലവില്‍വന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസുകള്‍ കുറവാണെന്നായിരുന്നു മന്ത്രിയുടെ വാദം.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് - ഫീസിലുണ്ടായ വര്‍ധന
വിസ്‌തീര്‍ണം
മുനിസിപ്പാലിറ്റി
നഗരസഭ
പഞ്ചായത്ത്
100 ചതുരശ്ര മീറ്റര്‍ വരെ
300
300
300
300 ചതുരശ്ര മീറ്റര്‍ വരെ
1000
1000
1000
300 ചതുരശ്ര മീറ്ററിന് മുകളില്‍
4000
5000
3000
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെ താമസ സ്ഥലത്തിന് ചതുരശ്ര മീറ്ററിന് പഞ്ചായത്ത് തലത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 100 രൂപയുമാക്കി വര്‍ധിപ്പിച്ചു. ഉത്പാദന മേഖലയിലെ വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 120 രൂപയും വര്‍ധിപ്പിച്ചു. വാണിജ്യ നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തില്‍ 70 രൂപയും മുനിസിപ്പാലിറ്റിയില്‍ 90 രൂപയും നഗരസഭയ്ക്ക് 100 രൂപയുമായാണ് കൂട്ടിയത്. മറ്റുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 100 രൂപയുമാണ് വര്‍ധിപ്പിച്ചത്.