തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക് തിരിച്ചെത്തി തുടങ്ങി. കളിയിക്കാവിള അതിർത്തി വഴി അഞ്ച് പേരാണ് ഇന്നെത്തിയത്. നാഗർകോവില്‍, മാർത്താണ്ഡം ഭാഗത്ത് നിന്ന് എത്തിയ ഇവർ തൃശൂർ കലക്‌ട്രേറ്റില്‍ നിന്ന് പാസ് നേടിയവരാണ് . അതേസമയം, പാസില്‍ കാണിച്ച വാഹനം അല്ലാത്തതിനാല്‍ ഇതില്‍ രണ്ട് പേരെ തിരുവനന്തപുരത്തേക്ക് മാറ്റി. കളിയിക്കാവിളയ്ക്ക് സമീപം ഇഞ്ചിവിളയിലാണ് അതിർത്തി കടന്ന് എത്തുന്നവർക്ക് പരിശോധന ഒരുക്കിയിരിക്കുന്നത്.
അന്യസംസ്ഥാനത്ത് നിന്ന് മലയാളികൾ എത്തിത്തുടങ്ങി; കളിയിക്കാവിള വഴി എത്തിയത് അഞ്ച് പേർ - kaliyikavila
തൃശൂർ കലക്‌ട്രേറ്റില്‍ നിന്ന് പാസ് നേടി എത്തിയവരാണ് ഇവർ. നാഗർകോവില്‍, മാർത്താണ്ഡം ഭാഗത്ത് നിന്നാണ് എത്തിയത്.
വരുന്ന സ്ഥലത്തേയും പോകേണ്ട സ്ഥലത്തെയും ഭരണകൂടത്തിന്‍റെ അനുമതിയുമായി എത്തുന്നവരെ ഇഞ്ചിവിളയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ സ്ക്രീനിങ് നടത്തിയ ശേഷമാണ് വിടുന്നത്. രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ 14 ദിവസത്തെ ക്വാറന്‍റൈനിലാക്കും. രോഗ ലക്ഷണം ഉള്ളവരെ ജില്ലയിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഐസൊലേഷൻ വാർഡുകളിലേക്ക് വിടുകയാണ് രീതി.
പാറശാല താലൂക്ക് ആശുപത്രി , നെയ്യാറ്റിൻകര ജനറൽ ആശുപത്രി, കാരക്കോണം മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി തുടങ്ങിയിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ നിലവിൽ സജ്ജമാക്കിയിരിക്കുന്നത്.