തിരുവനന്തപുരം: കൃത്യമായ രേഖകളില്ലാത്ത തോക്കുമായി അഞ്ച് കശ്‌മീര്‍ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. കശ്‌മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്‌താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികളിലൊന്നായ സിസ്‌കോയുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്ന ജീവനക്കാരാണ് ഇവര്‍.
മഹാരാഷ്ട്രയിലെ ഏജന്‍സി മുഖേന സിസ്‌കോയില്‍ ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പോകുന്ന സമയത്ത് ഇവര്‍ കൈവശം വയ്ക്കുന്ന ഇരട്ടക്കുഴല്‍ തോക്കുകള്‍ക്ക് കൃത്യമായ രേഖകള്‍ ഇല്ലെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഉപയോഗിക്കുന്ന 5 തോക്കുകളുടെയും രേഖകള്‍ പൊലീസ് ആദ്യം ആവശ്യപ്പെട്ടു.