കേരളം

kerala

ETV Bharat / state

ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചു; പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് പരിക്ക് - accident latest news

ചെന്നൈ സ്വദേശികളായ രാജമണി (64), ഭാര്യ ശാന്തി അമ്മ, മകൾ വിജയ(30) ഇവരുടെ രണ്ടുവയസുള്ള കുട്ടി അരുൺ, ഓട്ടോ ഡ്രൈവറായ പത്താംകല്ല് സ്വദേശി ജലാലുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.

five injured in an accident in trivandrum  ` ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചു  പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് പരിക്ക്  തിരുവനന്തപുരം  accident latest news  trivandrum latest news
ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചു ; പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് പരിക്ക്

By

Published : Dec 14, 2019, 7:16 PM IST

തിരുവനന്തപുരം:ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചു രണ്ടുവയസുള്ള കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കാറിടിച്ച് നിയന്ത്രണവിട്ട ഓട്ടോറിക്ഷ റോഡിന്‍റെ വശത്തേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചെന്നൈ സ്വദേശികളായ രാജമണി (64), ഭാര്യ ശാന്തി അമ്മ, മകൾ വിജയ(30) ഇവരുടെ രണ്ടുവയസുള്ള കുട്ടി അരുൺ, ഓട്ടോ ഡ്രൈവറായ പത്താംകല്ല് സ്വദേശി ജലാലുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് വച്ചായിരുന്നു അപകടം. മംഗലപുരം ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചാണ് അപകടമെന്ന് സ്ഥലവാസികൾ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ വിജയയുടെ പരിക്ക് ഗുരുതരമാണ്. നിസാര പരിക്കേറ്റ കുട്ടി എസ്.എ.ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ABOUT THE AUTHOR

...view details