ബൈക്കിന് സൈഡ് നൽകാത്തതിന് കുടുംബത്തെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ - arrest
ആക്രമണത്തെ തുടർന്ന് അഭയം തേടിയ വീട്ടിൽ അതിക്രമിച്ച് കയറിയും പ്രതികൾ അക്രമം നടത്തി.
തിരുവനന്തപുരം : നെടുമങ്ങാട്ട് ബൈക്കിന് സൈഡ് നൽകാത്തതിന് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ പിൻതുടർന്ന് ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ വഞ്ചുവം സ്വദേശിയായ ഷഹന്ഷായും കുടുംബവും ചെറുവേലിയിലെ ബന്ധുവീട്ടിലേക്ക് പോകവെ ചെറുവേലിയിൽ വച്ചാണ് പ്രതികൾ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് അഭയം തേടിയ വീട്ടിൽ അതിക്രമിച്ച് കയറിയും പ്രതികൾ അക്രമം നടത്തി. സംഭവുമായി ബന്ധപ്പെട്ട് ആനാട് സ്വദേശി നന്ദഗോപൻ, സജീഷ് , അരുൺ, പനയമുട്ടം സ്വദേശി സച്ചു എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തതു. നെടുമങ്ങാട് ഡിവൈഎസ്‌പി ഉമേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ രാജേഷ് കുമാർ എസ്, എസ് ഐ മാരായ സുനിൽ, അനുരാജ്, ഗ്രെഡ് എസ് ഐ ഷിഹാബുദീൻ, സിപിഒ മാരായ പ്രസാദ്, ജിജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.