കേരളം

kerala

ETV Bharat / state

അഞ്ചുതെങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു - മത്സ്യബന്ധന ബോട്ട് അപകടം

അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബു (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റോബിൻ, പ്രിൻസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

fishing boat capzise one dead in anchuthengu  fishing boat capzise  fisherman death  anchuthengu fishing boat capzise  അഞ്ചുതെങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു  മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം  മത്സ്യബന്ധന ബോട്ട് അപകടം  മത്സ്യബന്ധന തൊഴിലാളി മരിച്ചു
അഞ്ചുതെങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

By

Published : May 16, 2022, 12:23 PM IST

തിരുവനന്തപുരം:അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തെതുടർന്ന് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബു (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റോബിൻ, പ്രിൻസ് തുടങ്ങിയവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Also read: പ്യൂർട്ടോ റിക്കോ ദ്വീപില്‍ ബോട്ടപകടം; 11 പേര്‍ മരിച്ചു; രക്ഷ പ്രവര്‍ത്തനം തുടരുന്നു

ABOUT THE AUTHOR

...view details