കേരളം

kerala

ETV Bharat / state

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം - strong wind fishermen news

തിങ്കളാഴ്‌ച വരെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

മഴ വാര്‍ത്ത  കാറ്റ് വാര്‍ത്ത  കാറ്റ് ജാഗ്രത നിര്‍ദേശം വാര്‍ത്ത  കാറ്റ് മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം വാര്‍ത്ത  ശക്തമായ കാറ്റ് വാര്‍ത്ത  കേരള ലക്ഷദ്വീപ് കര്‍ണാടക തീരം കാറ്റ് വാര്‍ത്ത  strong wind news  kerala strong wind news  strong wind fishermen news  kerala rain updates
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

By

Published : Aug 27, 2021, 5:21 PM IST

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് നിര്‍ദേശം.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്‌ച വരെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കുന്നതിനാല്‍ മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച വരെ സംസ്ഥാനത്ത് മഴ തുടരും. കേരള-കര്‍ണാടക തീരത്തെ ന്യൂനമര്‍ദവും, ഒഡിഷ-ആന്ധ്ര തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോള്‍ കാലവര്‍ഷം സജീവമാകാന്‍ കാരണം.

Read more: സംസ്ഥാന തീരത്ത് ന്യൂനമര്‍ദം, കനത്ത മഴ തുടരും; ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

ABOUT THE AUTHOR

...view details