തിരുവനന്തപുരം:മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിൽ അടിക്കടിയുണ്ടാകുന്ന അപകടത്തിന് കാരണം അഴിമുഖത്തിൻ്റെ വീതി കുറവാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുതലപ്പൊഴിയിൽ 18 അപകടങ്ങളിലായി 4 പേർ മരിച്ചതായും അദ്ദേഹം അറിയിച്ചു.
മുതലപ്പൊഴി നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും: സജി ചെറിയാൻ - ഫിഷറീസ് മന്ത്രി
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുതലപ്പൊഴിയിൽ 18 അപകടങ്ങളിലായി 4 പേർ മരിച്ചതായും മന്ത്രി അറിയിച്ചു.
മുതലപ്പൊഴി അഴിമുഖം: നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും- മന്ത്രി സജി ചെറിയാൻ
വീതി കുറഞ്ഞ അഴിമുഖത്ത് മണൽ അടിഞ്ഞാണ് അപകടമുണ്ടാവുന്നതെന്നും ഇത് നീക്കാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയിൽ യാനങ്ങൾക്ക് സുഗമപാതയൊരുക്കും. നിർമാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിച്ച് ശാശ്വത പരിഹാരം കാണുമെന്നും ഇതിന് പണം പ്രശ്നമല്ലെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി.