കേരളം

kerala

ETV Bharat / state

വേനൽകാലം ആഘോഷമാക്കാം, മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി - മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിനെ ഉത്തേജിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് കാരവാൻ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്.

first tourism caravan in Malabar reached Kasargod  Bekal Resorts Development Corporation  tourism caravan in Malabar  മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി  കേരളം ടൂറിസം കാരവാൻ  മന്ത്രി പി.എ മുഹമ്മദ് റിയാസ്  ബേക്കൽ റിസോർട്‌സ് ഡെവലപ്മെന്‍റ് കോർപറേഷൻ
വേനൽകാലം ആഘോഷമാക്കാം, മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി

By

Published : Mar 9, 2022, 9:32 AM IST

കാസർകോട്:ഇനി കാസർകോട്ടെ പ്രകൃതിയു‌ടെ സൗന്ദര്യവും മലകളും കുന്നുകളും കാരവാനിലിരുന്നു ആസ്വദിക്കാം. വേനൽകാലം ആഘോഷമാക്കാൻ
മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി.

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിനെ ഉത്തേജിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് കാരവാൻ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്.


സിനിമകളിലും മറ്റും കാണുന്നതുപോലെ സഞ്ചരിക്കുന്ന വീടായാണ് കാരവാന്‍ സജ്ജീകരിച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാൻ കാരവാൻ ടൂറിസത്തിന് കഴിഞ്ഞെന്നാണ് ടൂറിസം വകുപ്പിന്‍റെ വിലയിരുത്തൽ.

വേനൽകാലം ആഘോഷമാക്കാം, മലബാറിലെ ആദ്യ ടൂറിസം കാരവാൻ കാസർകോട് എത്തി

കാരവാൻ ടൂറിസം പോളിസിക്ക് മികച്ച പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുളളിൽ സംസ്ഥാനത്ത് 330 കാരവൻ വാഹനം രജിസ്റ്റർ ചെയ്‌തതായാണ് കണക്കുകള്‍.

ടൂറിസം മാപ്പിൽ പ്രധാനപ്പെട്ട ജില്ലയാണ് കാസർകോട്. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഏറ്റവും സാധ്യതയുള്ള പ്രദേശം അയതുകൊണ്ട് തന്നെ കാരവാനു മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്.

also read:കാവ്യ മാധവന്‍റെ 'ലക്ഷ്യ' ബൊട്ടിക്കിൽ തീപിടിത്തം

ബേക്കൽ റിസോർട്‌സ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ ഒരു വർഷം നീളുന്ന നോർത്തേൺ ലൈറ്റ്സ് ബേക്കൽ ടൂറിസം മിഷൻ 2022 എന്ന ക്യാമ്പയ്‌ന്‍റെ ഭാഗമായാണ് മലബാറിലെ ആദ്യ ടൂറിസം കാരവാൻ വാഹനം എത്തിയത്.

കാരവാൻ ടൂറിസം, പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിക്കുകയും ചെയ്തു. മലബാറിലെ ടൂറിസം സാധ്യതകൾ ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കുക എന്നത് സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് കാരവാൻ ടൂറിസം പോലെയുള്ള സാധ്യതകൾ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details