തിരുവനന്തപുരം : ക്ലിഫ് ഹൗസ് വാതിലുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്നു. വട്ടിയൂര്‍ക്കാവിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ വി.കെ പ്രശാന്ത് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്കും ക്ലിഫ് ഹൗസിലേയ്ക്ക് പ്രവേശനം ലഭിച്ചത്.
ക്ലിഫ് ഹൗസ് വാതിലുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തുറന്ന് മുഖ്യമന്ത്രി - kerala chief minister latest news
വട്ടിയൂര്‍ക്കാവിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ വി.കെ പ്രശാന്ത് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്കും ക്ലിഫ് ഹൗസിലേയ്ക്ക് പ്രവേശനം ലഭിച്ചത്.
![ക്ലിഫ് ഹൗസ് വാതിലുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തുറന്ന് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4860018-thumbnail-3x2-vattiyoorkavu.jpg)
വി.കെ പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ പൂമുഖത്തെത്തി മുഖ്യമന്ത്രി സ്വീകരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പതിവു പോലെ ഗേറ്റിനു മുന്നില്‍ അക്ഷമരായി കാത്തുനിന്ന മാധ്യപ്രവര്‍ത്തകരെ തേടി ഒടുവില്‍ ആ വിളിയെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പല പ്രമുഖ വ്യക്തികള്‍ എത്തിയപ്പോഴും മാധ്യമങ്ങള്‍ക്ക് അകത്തേയ്ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അഞ്ച് മിനിട്ട് നീണ്ട കൂടിക്കാഴ്‌ചയ്ക്കു ശേഷം മുഖ്യമന്ത്രി വസതിയിലേക്ക് മടങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഉപതെരഞ്ഞെടുപ്പ് വിശേഷങ്ങളിലേയ്ക്കും.