കേരളം

kerala

ETV Bharat / state

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് - ധനമന്ത്രി

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

first session of the 15th kerala legislative assembly begin today  പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളത്തിന് ഇന്ന് തുടക്കം  പതിനഞ്ചാം കേരള നിയമസഭ  നിയമസഭ  kerala legislative assembly  legislative assembly  സത്യപ്രതിജ്ഞ  പ്രോടെം സ്പീക്കർ  ധനമന്ത്രി  ബജറ്റ്
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളത്തിന് ഇന്ന് തുടക്കം

By

Published : May 24, 2021, 8:36 AM IST

Updated : May 24, 2021, 8:50 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളത്തിന് ഇന്ന് തുടക്കം. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് പ്രോടെം സ്പീക്കർ പി.ടി.എ റഹീമിൻ്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 പേർ ആദ്യമായാണ് സഭയിൽ എത്തുന്നത്.

Also Read:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും


നാളെ പുതിയ നിയമസഭ സ്പീക്കറെ തെരഞ്ഞെടുക്കും. എം.ബി രാജേഷാണ് ഇടതു മുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല. 28ന് ഗവർണറുടെ നയപ്രഖ്യാപനം നടക്കും. ജൂൺ 4ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. 14 ദിവസം സഭ ചേരാനാണ് തീരുമാനമെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനം വെട്ടിക്കുറച്ചേക്കും.

Last Updated : May 24, 2021, 8:50 AM IST

ABOUT THE AUTHOR

...view details