തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഒന്നാംഘട്ട പോളിങ് അവസാനിച്ചു
കൊവിഡ് കാലത്തെ ആശങ്കകൾ മാറ്റിവച്ച് വോട്ടർമാർ ബൂത്തുകളിലേക്കെത്തിയതോടെ സ്ഥാനാർഥികളും പ്രതീക്ഷയിലാണ്
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ 69.46 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് നടന്ന 3281 ബൂത്തുകളിൽ 2119 ബൂത്തുകളിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ പോളിങ് ശതമാനം കുറവാണെങ്കിലും കോവിഡ് സാഹചര്യത്തിൽ പ്രതീക്ഷിച്ചതിലും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊവിഡ് ആശങ്കകൾ മാറ്റിവെച്ച് വോട്ടർമാർ ബൂത്തിലേക്ക് എത്തിയതിൽ സ്ഥാനാർഥികളും പ്രതീക്ഷയിലാണ്.