തിരുവനന്തപുരം :നിശ്ചിത ദിവസത്തിനകം ക്ലാസുകള്‍ തുടങ്ങാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനാകാത്ത വിദ്യാലയങ്ങളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ സാഹചര്യമൊരുക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ആദ്യഘട്ട യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ.
ഇന്ന് (ഞായർ) ഡിഇഒ, എഇഒ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച കാര്യങ്ങളും കൊവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകള്‍ നടത്തുന്നതിനുള്ള സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു.
സൗകര്യങ്ങള്‍ ഉറപ്പാക്കാനാകാത്ത ഇടങ്ങളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളുകളില്‍ പ്രവേശിപ്പിക്കും ALSO READ: മുഖ്യമന്ത്രി വിളിച്ച പൊലീസുകാരുടെ യോഗം ഇന്ന്; പൊലീസിനെതിരായ വിവാദങ്ങൾ ചർച്ചയാകും
കഴിഞ്ഞ മൂന്ന്, നാല് ദിവസത്തിനകം പൊതുസമൂഹത്തിന്‍റെ പരിഛേദമായ നിരവധി സംഘടനകളുടെ യോഗങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്തിരുന്നു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച മാര്‍ഗരേഖ അഞ്ചാം തിയ്യതി പുറത്തിറക്കാന്‍ ഉള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
അധ്യാപക സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ പിന്തുണയാണ് സംഘടനകള്‍ അറിയിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.