തിരുവനന്തപുരം: പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഞായറാഴ്‌ചയെത്തും. ദോഹയില്‍ നിന്നും ഞായറാഴ്‌ച രാത്രി 10.45നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. 200 പേരാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനത്തില്‍ നാട്ടിലെത്തുന്നത്. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഞായറാഴ്‌ചയെത്തും - ഖത്തര്‍ ദോഹ
200 പ്രവാസികളാണ് ഖത്തറിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കെത്തുന്നത്.
തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഞായറാഴ്‌ചയെത്തും
330 കെട്ടിടങ്ങളിലായി 9,100 പേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളാണ് കോര്‍പറേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലെത്തിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.