കേരളം

kerala

ETV Bharat / state

സാമ്പത്തിക സംവരണം; ദേവസ്വം ബോർഡില്‍ സംസ്ഥാനത്തെ ആദ്യ നിയമനം - devasom minister

2015ലെ മന്ത്രിസഭാ യോഗമാണ് മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡുകളിൽ 10 ശതമാനം സംവരണം നൽകാൻ തീരുമാനിച്ചത്

ദേവസ്വം മന്ത്രി  കടകംപ്പള്ളി സുരേന്ദ്രൻ  ദേവസ്വം ബോർഡില്‍ സംസ്ഥാനത്തെ ആദ്യ നിയമനം.  devaswom board news  devasom minister  kadakampally surendran
മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡില്‍ നിയമനം

By

Published : Feb 26, 2020, 7:25 PM IST

Updated : Feb 26, 2020, 7:51 PM IST

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡില്‍ സംസ്ഥാനത്തെ ആദ്യ നിയമനം. മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്ന ആറ് പേർക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകിയത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്നാണ് നിയമനം. 2015ലെ മന്ത്രിസഭ യോഗമാണ് മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡുകളിൽ പത്ത് ശതമാനം സംവരണം നൽകാൻ തീരുമാനിച്ചത്.

സാമ്പത്തിക സംവരണം; ദേവസ്വം ബോർഡില്‍ സംസ്ഥാനത്തെ ആദ്യ നിയമനം

64 ഒഴിവുകളിൽ ആറ് പേർക്കാണ് സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലേക്ക് നിയമനം നല്‍കിയത്. നിയമനം ലഭിച്ചവർ നാളെ ജോലിയിൽ പ്രവേശിക്കും. ചരിത്രത്തിലാധ്യമായാണ് ഇത്തരത്തിൽ നിയമനം നടപ്പാക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി - പട്ടികവർഗ സമുദായത്തിലെ 18 പേർക്ക് സ്പെഷ്യൽ റിക്രൂട്ട് വഴി ശാന്തി നിയമനം നൽകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Last Updated : Feb 26, 2020, 7:51 PM IST

ABOUT THE AUTHOR

...view details