പടക്കനിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു, ഒരു മരണം
തീ പിടുത്തമുണ്ടായത് ശക്തമായ ഇടിമിന്നലിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: പടക്കനിർമ്മാണ ശാലയ്ക്ക് തീ പിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോടിന് സമീപം ചൂടലിലെ പടക്കനിർമ്മാണ ശാലയ്ക്കാണ് തീപിടിച്ചത്. ഇവിടത്തെ ജീവനക്കാരി സുശീല (54) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉടമ സൈലസിനെ(60) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു. സ്ഫോടനത്തിൽ ഷെഡ് പൂർണമായും തകർന്നു.