തിരുവനന്തപുരം: ഫാനിലുണ്ടായ ഷോർട് സർക്യൂട്ടാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേന. സംഭവത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. ഇവ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസിൻ്റെയും നിഗമനം.
ഷോർട് സർക്യൂട്ട് തന്നെയെന്ന് അഗ്നിശമന സേന - ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ട്
തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസിൻ്റെയും നിഗമനം
അഗ്നിശമന സേന
അണുനശീകരണത്തിന് ശേഷം അടച്ചിട്ട മുറിയിലെ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊലീസ് സംസ്ഥാന പ്രോട്ടോകോൾ ഓഫിസർക്ക് കത്തു നൽകി.