കേരളം

kerala

ETV Bharat / state

തലസ്ഥാന നഗരി അണുവിമുക്തമാക്കി ഫയർഫോഴ്‌സ് - അണുവിമുക്തമാക്കി ഫയർഫോഴ്‌സ്

ചാല മാർക്കറ്റും ബസ് സ്റ്റേഷനും ജനത്തിരക്കുണ്ടാകാറുള്ള മറ്റിടങ്ങളുമാണ് അണുവിമുക്തമാക്കുന്നത്

capital city  തലസ്ഥാന നഗരി ഫയർഫോഴ്‌സ്  അണുവിമുക്തമാക്കി ഫയർഫോഴ്‌സ്  Fire force cleaning thiruvananthapuram
ഫയർഫോഴ്‌സ്

By

Published : Mar 22, 2020, 12:41 PM IST

തിരുവനന്തപുരം: ജനതാ കർഫ്യു ദിനത്തിൽ തലസ്ഥാന നഗരം അണു വിമുക്തമാക്കി കേരള ഫയർഫോഴ്‌സ്. തിരുവനന്തപുരം നഗരത്തിൽ പൊതുജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിലാണ് കേരള ഫയർ ആന്‍റ് റെസ്ക്യു സർവീസ് അണുവിമുക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ജനതാ കർഫ്യു ദിനത്തിൽ ചാല മാർക്കറ്റും ബസ് സ്റ്റേഷനും ജനത്തിരക്കുണ്ടാകാറുള്ള നഗരത്തിലെ മറ്റു സ്ഥലങ്ങളും ഫയർഫോഴ്‌സ് അണുവിമുക്തമാക്കാൻ ഇറങ്ങിയത്.

തിരുവനന്തപുരം അണുവിമുക്തമാക്കി ഫയർഫോഴ്‌സ്

മഴ പെയ്യാതിരുന്നാൽ നടപടി വിജയിക്കുമെന്നാണ് കരുതുന്നതെന്ന് കേരള ഫയർ ആന്‍റ് റെസ്ക്യു തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ ജി. സുരേഷ് കുമാർ പറഞ്ഞു. സോഡിയം ഹൈപ്പോ ക്ലോറൈഡിന് സമാനമായ രാസവസ്‌തുവും ഫിനോയിലുമാണ് അണുനാശിനിയിൽ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളതെന്നും സ്റ്റേഷൻ ഓഫീസർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details